തലശേരി: (www.kvartha.com) 14 വര്‍ഷം മുന്‍പ് കണ്ണവത്ത് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. കണ്ണവത്തെ ഗണപതിയാടന്‍ പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍പി റജുലിനെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി വിക്രമന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റു ചെയ്തത്.
കൊല്ലപ്പെട്ട പവിത്രൻ
കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷിന്റെ മൊഴിയിലാണ് അന്വേഷണം റജുലിലേക്ക് എത്തിയത്. ഫസല്‍ വധക്കേസിലും കുപ്പി സുബീഷ് നല്‍കിയ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു.
പവിത്രന്‍ വധക്കേസില്‍ ഇനി മൂന്നുപേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്. ഇവര്‍ മറ്റൊരുകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം ഇവരെ അറസ്റ്റു ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 2009 മാര്‍ച് 27നായിരുന്നു പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു സംഘം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ആരോപണം.
Keywords: News, Kerala, Kannur, Top-Headlines, Arrested, Crime, Murder, CPM, BJP, Accused in case of killing CPM worker arrested after 14 years.
< !- START disable copy paste -->