ഇടുക്കി: (www.kvartha.com) അര്‍ബുദരോഗിയെന്ന് കള്ളം പറഞ്ഞ് പഴയ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വാട്‌സ് ആപ് ഗ്രൂപിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ 45 കാരന്‍ പിടിയില്‍. തൊടുപുഴ സ്വദേശിയായ സി ബിജു ആണ് പിടിയിലായത്.
പൊലീസ് പറയുന്നത്: വാട്‌സ് ആപില്‍ സന്ദേശം അയച്ചും ശബ്ദം മാറ്റുന്ന മൊബൈല്‍ ആപ്ലികേഷന്‍ ഉപയോഗിച്ച് ബന്ധുക്കളുടെ പേരില്‍ വിളിച്ചുമാണ് കബളിപ്പിച്ചത്. താന്‍ പഠിച്ചിരുന്ന പാലായിലെ ഒരു കോളജിന്റെ വാട്‌സ് ആപ് ഗ്രൂപില്‍ ഇയാള്‍ അംഗമായിരുന്നു. തിനിടെ തനിക്ക് കാന്‍സറാണെന്ന് കാണിച്ച് ഇയാള്‍ ഗ്രൂപില്‍ സന്ദേശമിട്ടു. തുടര്‍ന്ന് ഇയാളുടെ അമ്മാവനെന്ന് പരിചയപ്പെടുത്തി പ്രായമുള്ള ഒരാള്‍ ഗ്രൂപ് അംഗങ്ങളെ വിളിച്ച് ബിജു സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് സഹപാഠികള്‍ പത്തര ലക്ഷത്തോളം രൂപ പിരിച്ചുനല്‍കി. തുടര്‍ന്ന്, സഹോദരി എന്ന് പരിചയപ്പെടുത്തി മൊബൈല്‍ ആപ്ലികേഷന്റെ സഹായത്തോടെ സ്ത്രീ ശബ്ദത്തില്‍ ഇയാള്‍ അധ്യാപകരെ വിളിച്ചും സഹായം അഭ്യര്‍ഥിച്ചു. ഇങ്ങനെ 15 ലക്ഷം രൂപയോളം ഇയാള്‍ തട്ടിച്ചെടുത്തു.
ഈ സമയം, 'അമ്മാവന്റെ' നമ്പറിലേക്ക് വിളിച്ച സഹപാഠികള്‍ക്ക് സംശയം തോന്നിയതോടെ അന്വേഷണം തുടങ്ങി. ഇതിനിടെ തൊടുപുഴയില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഇയാളെ പുതിയ കാറില്‍ ടൗണില്‍ കണ്ടു. തുടര്‍ന്ന് സംശയം തോന്നിയതോടെ തൊടുപുഴ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഡിവൈഎസ്പി എം ആര്‍ മധു ബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
Keywords: News,Kerala,State,Idukki,Cancer,Fraud,Case,Complaint,Accused,Arrested,Local-News,Whatsapp,Police,Crime, Accused arrested for fraud through whatsapp group