Follow KVARTHA on Google news Follow Us!
ad

Obituary | വാറന്റ് കേസില്‍ ഹാജരായ പ്രതി തലശ്ശേരി കോടതി വരാന്തയില്‍ കുഴഞ്ഞുവീണ് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thalassery,News,Dead,Court,Bail,Dead Body, Kerala,
തലശ്ശേരി: (www.kvartha.com) വാറന്റ് കേസില്‍ ഹാജരായ പ്രതി കോടതി വരാന്തയില്‍ കുഴഞ്ഞ് വീണ് മരിച്ചു. തലശ്ശേരി സ്വദേശി അബ്ദുല്‍ കരീമാണ് (61) ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വരാന്തയില്‍ മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

Accused appeared in warrant case and died after collapsing on Thalassery court, Thalassery, News, Dead, Court, Bail, Dead Body,  Kerala.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു മര്‍ദന കേസില്‍ കുറ്റാരോപിതനായ കരിം അന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ജോലി തേടി ഗള്‍ഫിലേക്ക് പോയി. പഴയ കേസ് വിചാരണയ്ക്ക് വന്നപ്പോള്‍ ഹാജരാവാനായില്ല. പലവട്ടം സമന്‍സ് അയച്ചന്റുള്ള കരീം ജോലി സ്ഥലമായ ഖത്വറില്‍ നിന്നും കഴിഞ്ഞദിവസം നാട്ടിലെത്തി.

തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുക്കാന്‍ മാഹി സ്വദേശിയായ സുഹൃത്തുമൊത്ത് അഭിഭാഷകന്‍ മുഖേന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി. വിഷയം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയ ശേഷം മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ജാമ്യത്തിനുള്ള ബോണ്ടും മറ്റും തയാറാക്കാന്‍ കാത്തിരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കായ്യത്ത് റോഡിലെ പരേതരായ അഹമ്മദ്, മറിയം ദമ്പതികളുടെ മകനാണ്.

ഭാര്യ: സജ്‌ന. മകള്‍ : സഹ

Keywords: Accused appeared in warrant case and died after collapsing on Thalassery court, Thalassery, News, Dead, Court, Bail, Dead Body,  Kerala.

Post a Comment