Arrested | മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി. ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പ്രമോദിനെ (54) യാണ് കരിക്കോട്ടക്കരി സിഐ പിബി സജീവിന്റെ നേതൃത്വത്തിലുളള പൊലീസ് മൂവാറ്റുപുഴയില്‍ വെച്ച് അറസ്റ്റു ചെയ്തത്.
            
Arrested | മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

2004-ല്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയെന്നാണ് കേസ്. മോഷണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടിയിലായതെന്നും ഇയാള്‍ക്കെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Accused, Crime, Robbery, Theft, Absconding accused arrested after 15 years.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia