Follow KVARTHA on Google news Follow Us!
ad

Marriage | മാധ്യമരാജാവായ റൂപര്‍ട് മര്‍ഡോക് 92-ാം വയസില്‍ 5-ാം വിവാഹത്തിനൊരുങ്ങുന്നു; വധു ആന്‍ ലെസ്ലി സ്മിത്

92-Year-Old Media Mogul Rupert Murdoch To Marry For 5th Time#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലന്‍ഡന്‍: (www.kvartha.com) ശതകോടീശ്വരനും മാധ്യമരാജാവുമായ റൂപര്‍ട് മര്‍ഡോക് 92-ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 66 കാരിയായ ആന്‍ ലെസ്ലി സ്മിതാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞു. മുന്‍ പൊലീസ് ചാപ്ലിനാണ് ആന്‍. വ്യവസായിയായിരുന്ന ഭര്‍ത്താവ് 2008 ല്‍ മരിച്ചു.

കഴിഞ്ഞ വര്‍ഷമാണ് നാലാം ഭാര്യ 65 കാരിയായ നടി ജെറി ഹോളില്‍ നിന്ന് മര്‍ഡോക് വിവാഹമോചനം നേടിയത്. 85-ാം വയസിലായിരുന്നു മര്‍ഡോകിന്റെ നാലാം വിവാഹം. ഇവരുടെ ആറ് വര്‍ഷം മാത്രം നീണ്ട ദാമ്പത്യ ജീവിതമാണ് 2022 ല്‍ അവസാനിപ്പിച്ചത്. 

എയര്‍ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുകറാണ് മര്‍ഡോകിന്റെ ആദ്യ ഭാര്യ. 1956 ആയിരുന്നു മര്‍ഡോകിന്റെ ആദ്യ വിവാഹം. ഇത് 1967 ല്‍ അവസാനിച്ചു. ഇതില്‍ ഒരു മകളുണ്ട്. 

ശേഷം അദ്ദേഹം സ്‌കോടിഷ് പത്രപ്രവര്‍ത്തക അന്ന മരിയ ടോര്‍വുമായി രണ്ടാം വിവാഹം കഴിച്ചു, അത് 1967 മുതല്‍ 1999 വരെ നീണ്ടുനിന്നു. ഇതില്‍ 3 മക്കളുണ്ട്. 
News, World, London, Marriage, Bride, Media, Top-Headlines, Latest-News, wedding, 92-Year-Old Media Mogul Rupert Murdoch To Marry For 5th Time



പിന്നീട് വെന്‍ഡി ഡെംഗിനെ 1999 ല്‍ മൂന്നാമതായി വിവാഹം കഴിച്ചു, അത് 2013 വരെ നീണ്ടുനിന്നു. ഇതില്‍ 2 കുട്ടികളുണ്ട്. 'ബാറ്റ്മാന്‍', 'ദ ഗ്രാജുവേറ്റ്' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജെറി ഹാളിനെ 2016ലാണ് മര്‍ഡോക് വിവാഹം ചെയ്തത്.

ഫോക്‌സ് ന്യൂസ് ചാനലും വാള്‍സ്ട്രീറ്റ് ജേണലുമുള്‍പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്‌സ് കോര്‍പറേഷന്റെ ചെയര്‍മാനാണ് മര്‍ഡോക്.

Keywords: News, World, London, Marriage, Bride, Media, Top-Headlines, Latest-News, wedding, 92-Year-Old Media Mogul Rupert Murdoch To Marry For 5th Time

Post a Comment