Recovered | 2018 ല്‍ വാഷിങ്ടണില്‍ കാണാതായ 4 വയസുകാരിയെ 8 വര്‍ഷങ്ങള്‍ക്ക് ശേഷം മെക്‌സികോയില്‍ കണ്ടെത്തി
Mar 10, 2023, 13:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com) 2018 ല്‍ വാഷിങ്ടണില്‍ നിന്ന് കാണാതായ ബാലികയെ മെക്‌സികോയില്‍ നിന്ന് കണ്ടെത്തി. കാണാതായ അരാന്‍സ മരിയ ഒച്ചാവ ലോപസ് എന്ന കുട്ടിയെ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയതായും ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം കണ്ടെന്നും ബുധനാഴ്ചയാണ് എഫ്ബിഐ വ്യക്തമാക്കിയത്. ഫെബ്രുവരി മാസത്തിലാണ് അരാന്‍സയെ മെക്‌സികോയില്‍ നിന്ന് കണ്ടെത്തിയത്.

പെണ്‍കുട്ടിയെ നാല് വയസ് പ്രായമുള്ളപ്പോഴാണ് കാണാതായത്. അമ്മയുടെ പീഡനം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തിലായിരുന്നു കുട്ടി. തുടര്‍ന്ന് അരാന്‍സയെ അധികാരികളുടെ സാന്നിധ്യത്തില്‍ അമ്മയെ കാണാന്‍ അനുവദിച്ചിരുന്നു. ഈ സമയത്താണ് കുട്ടിയെ കാണാതായത്.
കുട്ടിയ്‌ക്കൊപ്പം കാണാതായ അമ്മയെ ഒരുവര്‍ഷത്തിന് ശേഷം മെക്‌സികോയിലെ പൂബ്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 2019ല്‍ മെക്‌സികോയില്‍ അറസ്റ്റിലായ എസ്‌മെരാള്‍ഡയ്‌ക്കെതിരെ സെകന്‍ഡ് ഡിഗ്രി തട്ടിക്കൊണ്ടുപോകല്‍, മോഷണം അടക്കമുള്ള കുറ്റങ്ങള്‍ക്ക് 20 മാസത്തെ ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. എങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
2018ല്‍ ഒരു മാളില്‍വെച്ചാണ് അരാന്‍സയെ കാണാന്‍ അമ്മയ്ക്ക് അനുമതി നല്‍കിയത്. ഇവിടെ വെച്ച് ശുചിമുറി ഉപയോഗിക്കണമെന്ന് പറഞ്ഞ് അധികൃതരുടെ കണ്ണ് വെട്ടിച്ച് എസ്മരാള്‍ഡ ലോപസ് എന്ന അരാന്‍സയുടെ അമ്മ കുട്ടിയുമായി മോഷ്ടിച്ച വാഹനത്തില്‍ മുങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അരാന്‍സയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 10000 ഡോളര്‍ പ്രതിഫലമാണ് എഫ്ബിഐ വാഗ്ദാനം ചെയ്തത്. വാഷിംഗ്ടണിലെ വാന്‍കൂവര്‍ പൊലീസും മെക്‌സികോയിലെ പൊലീസും സംയുക്തമായിട്ടായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഫോസ്റ്റര്‍ കെയറിലുള്ള കുട്ടികളില്‍ വലിയൊരു ശതമാനം പേരെ തട്ടിക്കൊണ്ടു പോകുന്നത് മാതാപിതാക്കളാണെന്നാണ് വിശദമാക്കുന്നത്.
Keywords: News, World, international, Washington, Child, Missing, Parents, Mother, Police, Arrest, Accused, Local-News, 8-year-old girl missing since 2018 found safe in Mexico: FBI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.