സമ്പാല്‍പൂര്‍: (www.kvartha.com) ഒഡിഷയിലെ സമ്പാല്‍പൂരില്‍ വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ചെ രണ്ടുമണിയോടെയായിരുന്നു അപകടം. അപകടം നടക്കുമ്പോള്‍ കാറില്‍ 14 പേരുണ്ടായിരുന്നുവെന്നാണ് വിവരം.
രണ്ടുപേരെ പരുക്കുകളില്ലാതെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2.30നാണ് സമ്പാല്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ അപകട വിവരം ലഭിക്കുന്നത്. വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം 20 നും 30 നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരാണെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ കാര്‍ പൂര്‍ണമായും കനാലിലെ വെള്ളത്തില്‍ മുങ്ങിപ്പോയി.
അപകടം എങ്ങനെയാണ് നടന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും അന്വേഷണം നടത്തിയ ശേഷം മാത്രമേ അതേ കുറിച്ച് അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ടത്തിന് അയച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: 7 Dead, 2 Injured After Car Falls Into Canal In Odisha, Odisha, Accidental Death, Injured, Hospital, Treatment, National.