ന്യൂഡെല്‍ഹി: (www.kvartha.com) അച്ഛനും സഹോദരിക്കുമൊപ്പം നടന്നുപോകുകയായിരുന്ന ആറു വയസുകാരന് ബൈകിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ദാരുണാന്ത്യം. പഞ്ചാബിലെ മന്‍സയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രതികളില്‍ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വ്യാഴാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. 35 കാരനായ ജസ്പ്രീത് സിംഗ് തന്റെ എട്ട് വയസുള്ള മകള്‍ക്കും ആറ് വയസുള്ള മകനുമൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. ഈ സമയത്ത് ബൈകിലെത്തിയ സംഘം ജസ്പ്രീതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ വെടിയേറ്റത് ജസ്പ്രീതിന്റെ മക്കള്‍ക്കായിരുന്നു. മകന്‍ മരിക്കുകയും മകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അമ്രിക് സിങ്, സേവക് സിങ്, ഛന്നി എന്നിവര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ജസ്പ്രീത് നേരത്തെ പൊലീസിനോട് പരാതിപ്പെട്ടിരുന്നു. ഇവര്‍ തമ്മില്‍ എന്താണ് തര്‍ക്കമെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവം സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്തിരിക്കയാണ്. സര്‍കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Keywords:
6-year-old boy killed as armed men open fire in Punjab's Mansa, New Delhi, News, Killed, Gun attack, Dead, Police, Custody, National.