ന്യൂഡെല്‍ഹി: (www.kvartha.com) ശാസ്ത്രി പാര്‍ക് മേഖലയില്‍ തീപ്പിടിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടി ഒരു കുടുംബത്തില്‍ ആറ് മരണം. വ്യാഴാഴ്ച രാത്രിയാണ് ദാരുണസംഭവം നടന്നത്. രാത്രി മുഴുവന്‍ കത്തിച്ചുവെച്ച കൊതുകുതിരിയില്‍ നിന്നുണ്ടായ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഒരു സ്ത്രീയും ഒന്നര വയസുള്ള കുട്ടിയുമുള്‍പെടെയാണ് മരിച്ചത്. രാത്രിയില്‍ വീട്ടിനുള്ളിലെ കത്തുന്ന കൊതുക് ചുരുള്‍ മെത്തയില്‍ വീണതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ പുറത്തേക്ക് വമിച്ച വിഷവാതകം ഇരകള്‍ക്ക് ബോധം നഷ്ടപ്പെടാന്‍ കാരണമായെന്നും പിന്നീട് ശ്വാസംമുട്ടി മരിച്ചുവെന്നുമാണ് പൊലീസിന്റെ നിഗമനം.
അതേസമയം, സംഭവത്തില്‍ പൊള്ളലേറ്റ 15 വയസുകാരി ഉള്‍പെടെ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുബത്തിലെ 22 വയസുള്ള മറ്റൊരാളെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, India, New Delhi, Death, Local-News, Obituary, Police, Investigates, 6 die of suffocation after mosquito coil triggers fire in Delhi's Shastri Park