Follow KVARTHA on Google news Follow Us!
ad

Sunburn | തിരുവല്ലയില്‍ 55കാരന് മുഖത്ത് സൂര്യാഘാതമേറ്റു; സംഭവം വീട്ടില്‍ റൂഫ് വര്‍ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Pathanamthitta,News,hospital,Treatment,Report,Kerala,
തിരുവല്ല: (www.kvartha.com) തിരുവല്ലയിലെ കുറ്റൂരില്‍ 55കാരന് സൂര്യാഘാതമേറ്റു. കുറ്റൂര്‍ തെങ്ങേലി നടുവിലെ മുറിയില്‍ വീട്ടില്‍ മുരളീധരന്‍ പിള്ളക്കാണ് സൂര്യാഘാതമേറ്റത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കുറ്റൂര്‍ ശാസ്താനട ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ റൂഫ് വര്‍ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് മുഖത്ത് സൂര്യാഘാതമേറ്റത്.

55-year-old man suffered sunburn in Tiruvalla Kuttur, Pathanamthitta, News, Hospital, Treatment, Report, Kerala

ഉടന്‍തന്നെ മുരളീധരന്‍ പിള്ള താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. സൂര്യാഘാതമേറ്റ ഭാഗം ചുവന്ന് തിണിര്‍ത്ത് വന്നതായും ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചതായും പിള്ള പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ ചൂട് കഠിനമാണ്. പലയിടങ്ങളിലും സൂര്യാഘാതം റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Keywords: 55-year-old man suffered sunburn in Tiruvalla Kuttur, Pathanamthitta, News, Hospital, Treatment, Report, Kerala.

Post a Comment