ആറ് വർഷമായി ഏകദേശം 2.5 ലക്ഷം ആളുകളിൽ നടത്തിയ പഠനത്തിനെയും 2022 മാർച്ച് മുതൽ 2023 ഫെബ്രുവരി വരെ ലഭിച്ച 10,000-ലധികം പ്രതികരണങ്ങളെയും ആസ്പദമാക്കിയാണ് റിപ്പോർട്ട് തയ്യറാക്കിയത്. എല്ലാ ഇന്ത്യൻ നഗരങ്ങളിലുള്ളവരും വിവിധ പ്രായക്കാരും ഇതിൽ പെടുന്നു. 2023 ലെ പ്രധാന കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ ജനസംഖ്യയുടെ 55% രാത്രി 11 മണിക്ക് ശേഷമാണ് ഉറങ്ങാൻ പോകുന്നതെന്നാണ്, കഴിഞ്ഞ വർഷം ഇത് 66% ആയിരുന്നു. കഴിഞ്ഞ വർഷം മുതൽ രാത്രി വൈകി ഉറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷം തോന്നാത്ത ആളുകളുടെ എണ്ണത്തിൽ 2022 മുതൽ 11% വർധനവുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തി.
ഉറങ്ങുന്നതിന് മുമ്പുള്ള സെൽ ഫോണുകളുടെ അമിത ഉപയോഗവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഇന്ത്യക്കാരിൽ ഉറക്ക ശീലങ്ങൾ വഷളാക്കുന്നതിന് കാരണമായിയെന്ന് സർവേ സൂചിപ്പിക്കുന്നു. തങ്ങളുടെ ഭാവിയെക്കുറിച്ച് വേവലാതിപ്പെട്ട് രാത്രി വൈകിയും ഉണർന്നിരിക്കുന്നവരുടെ എണ്ണത്തിൽ 38% വർധനയുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം മുതൽ കൂടുതൽ ആളുകൾ നേരത്തെ ഉറങ്ങുന്നുണ്ടെങ്കിലും, 11% പേർക്ക് ഉറക്കമുണർന്നതിന് ശേഷം ഉന്മേഷം തോന്നുന്നില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 61% പുരുഷന്മാർ രാവിലെ ഉന്മേഷം അനുഭവിക്കുന്നതായി പറയുമ്പോൾ സ്ത്രീകളിൽ ഇത് 53% മാത്രമാണ്.
56% പുരുഷന്മാർക്കും 67% സ്ത്രീകൾക്കും ജോലി സമയങ്ങളിൽ ഉറക്കം വരുന്നതായി സർവേ പറയുന്നു. മൊത്തത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജോലിസമയത്ത് ആളുകൾക്ക് ഉറക്കം വരുന്നതിൽ 21% വർധനയുണ്ടായി. അതേസമയം, 18 വയസിന് താഴെയുള്ളവർ ആരോഗ്യകരമായ ഉറക്കത്തിന് മുൻതൂക്കം നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി 10 മണിക്ക് മുമ്പ് ഉറങ്ങാൻ പോകുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 65% കൂടുതലാണ്. ഇക്കാര്യത്തിൽ 18 വയസിന് താഴെയുള്ളവരുടെ എണ്ണത്തിലുണ്ടായ 200% വർദ്ധനയാണ് പ്രധാന കാര്യം.
Keywords: Mumbai, National, News, Survey, Report, Mobile Phone, Women, Health, Latest-News, Top-Headlines, 38% Indian’s experience anxiety at night over their future, reveals survey.