Follow KVARTHA on Google news Follow Us!
ad

Remanded | ബ്രൗണ്‍ ഷുഗറുമായി പിടിയിലായ 3 യുവാക്കള്‍ റിമാന്‍ഡില്‍

3 youths caught with brown sugar remanded, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശരി: (www.kvartha.com) നഗരത്തില്‍ വാഹനപരിശോധനയ്ക്കിടെ ബ്രൗണ്‍ ഷുഗറുമായി പൊലീസ് പിടിയിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലയിലെ എംകെ മുന്‍ശിദ് (25), സിടി ജുനൈസ് (40), എആര്‍ മന്‍സൂര്‍ (26) എന്നിവരെയാണ് 0.917 ഗ്രാം ബ്രൗണ്‍ഷുഗറുമായി പ്രിന്‍സിപല്‍ എസ്‌ഐ സജേഷ് സി ജോസും സംഘവും ചൊവ്വാഴ്ച രാത്രിയില്‍ തലശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെ അറസ്റ്റുചെയ്തത്.
             
Latest-News, Kerala, Kannur, Thalassery, Crime, Drugs, Arrested, Remanded, Top-Headlines, 3 youths caught with brown sugar remanded.

കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ തലശേരി നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന കേസിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ബെംഗ്ളൂറില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Latest-News, Kerala, Kannur, Thalassery, Crime, Drugs, Arrested, Remanded, Top-Headlines, 3 youths caught with brown sugar remanded.
< !- START disable copy paste -->

Post a Comment