കണ്ണൂര്‍: (www.kvartha.com) ഭാരതത്തിന്റെ ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയ മണിപ്പൂരിന്റെ തലസ്ഥാന നഗരിയായ ഇംഫാലിലെ മൊയ്രാംങ്ങ് എന്ന ചരിത്ര ഭൂമിയിലേക്ക് പതാക ഉയര്‍ത്തിയതിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും മൂന്നു പേര്‍. എല്ലാ വര്‍ഷവും അമ്പതില്‍ താഴെ പൂര്‍വ സൈനികര്‍ക്ക് പുണ്യഭൂമി സന്ദര്‍ശിക്കാനും പതാക ഉയര്‍ത്തിയതിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കാളികളാകാനും അവസരം ലഭിക്കാറുണ്ട്.
ഇക്കുറി മുപ്പത്തഞ്ച് ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മണിപ്പൂര്‍ സര്‍കാരിന്റെ അതിഥികളായി ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ കേരളത്തില്‍ നിന്നും മൂന്നു പേരാണ് നിശ്ചയിക്കപ്പെട്ടിട്ടുളളത്. കൊല്ലത്തു നിന്നും പൂര്‍വ സൈനിക സേവാ പരിഷത് സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് മധു വട്ടവിള, വൈസ് പ്രസിഡന്റുമാരായ എറണാകുളത്തെ എസ് സഞ്ജയന്‍, കണ്ണൂരില്‍ നിന്നും പിആര്‍ രാജന്‍ എന്നിവരാണ് മൂന്നു പേര്‍.
ഏപ്രില്‍ 13,14 തീയതികളില്‍ മണിപ്പൂര്‍ സര്‍കാരിന്റെ അതിഥികളായാണ് ഇവര്‍ ഇംഫാലിലെ മൊയ്രാംങ്ങില്‍ കഴിയുക. 1944 ഏപ്രില്‍ 14, അന്നാണ് ഐഎന്‍എ നമ്മുടെ മണ്ണില്‍ മൂവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയത്. മണിപ്പൂര്‍ സര്‍കാരിന്റെ അതിഥികളായെത്തുന്ന ഇവര്‍ക്ക് ഗവര്‍ണറുടെ കൂടെ ഭക്ഷണം, സര്‍കാരിന്റെ നേതൃത്വത്തിലുളള സാംസ്‌കാരിക പരിപാടി എന്നിവ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
Keywords:
3 people from Kerala to participate in anniversary celebration at historic land where nation's tricolor flag hoisted for first time, Kannur, News, Visit, Politics, Kerala, Governor.