Follow KVARTHA on Google news Follow Us!
ad

Join | കര്‍ണാടയില്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള കൂടുമാറ്റം തുടരുന്നു; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചേക്കേറിയത് 3 നേതാക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Bangalore,News,Politics,Assembly Election,BJP,Congress,National,
ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബിജെപിക്ക് തിരിച്ചടി നല്‍കി മൂന്നു എം എല്‍ എമാരുടെ കൂടുമാറ്റം. ചാമരാജ് ജില്ലയിലെ കൊല്ലഗല്‍ എംഎല്‍എയായിരുന്ന നഞ്ചുണ്ട സ്വാമി, ബെംഗ്ലൂര്‍ റൂറല്‍ ജില്ലയിലെ ദൊഡബല്ലാപുരയില്‍ നിന്നുള്ള നരസിംഹ സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹരന്‍ ജ്ഞാനപുര എന്നിവരാണു കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.

പിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൂവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. നേരത്തെ വൊക്കലിഗ നേതാവും യുവജന കായിക വകുപ്പ് മന്ത്രിയുമായ കെസി നാരായണ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

3 former BJP MLA joins Congress in Karnataka, Bangalore, News, Politics, Assembly Election, BJP, Congress, National

ഗൗഡയുടെ വരവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അതു തണുപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ജെഡിഎസിന്റെ കെഎം ശിവലിംഗ ഗൗഡ എംഎല്‍എയ്ക്കും നിലവില്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. താഴെത്തട്ടില്‍ പിടിപാടുള്ള ശിവലിംഗയ്ക്ക് കോണ്‍ഗ്രസ് പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്.

Keywords: 3 former BJP MLA joins Congress in Karnataka, Bangalore, News, Politics, Assembly Election, BJP, Congress, National.

Post a Comment