Follow KVARTHA on Google news Follow Us!
ad

Minister | 10 ആശുപത്രികളില്‍ ക്രിടികല്‍ കെയര്‍ സംവിധാനത്തിന് 253.8 കോടി; 10 ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത് ലാബുകള്‍ക്ക് 12.5 കോടിയും അനുവദിച്ചു; ഇതില്‍ കാസര്‍കോട്ടെ ടാറ്റ ആശുപത്രിയും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Health Minister,Funds,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് 10 ആശുപത്രികളില്‍ അത്യാധുനിക ക്രിടികല്‍ കെയര്‍ സംവിധാനവും 10 ജില്ലാ ലാബുകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത് ലാബുകളും സജ്ജമാക്കാന്‍ അനുമതി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

10 ആശുപത്രികളില്‍ ക്രിടികല്‍ കെയര്‍ സംവിധാനത്തിന് 253.8 കോടി രൂപയുടേയും 10 ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത് ലാബുകള്‍ക്ക് 12.5 കോടി രൂപയുടേയും അനുമതിയാണ് ലഭ്യമായതെന്നും മന്ത്രി പറഞ്ഞു. 60: 40 ആനുപാതികമായി കേന്ദ്ര സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ച് സമയബന്ധിതമായി പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് വര്‍ഷങ്ങളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023-24 വര്‍ഷത്തില്‍ കോട്ടയം മെഡികല്‍ കോളജ്, കണ്ണൂര്‍ മെഡികല്‍ കോളജ്, കാസര്‍കോട് ടാറ്റ ഹോസ്പിറ്റില്‍ എന്നിവിടങ്ങളില്‍ ക്രിടികല്‍ കെയര്‍ യൂനിറ്റിനും, വയനാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത് ലാബുകള്‍ക്കുമാണ് അനുമതി നല്‍കിയത്.

253.8 crore for critical care system in 10 hospitals; 12.5 crore has also been sanctioned for 10 Integrated Public Health Labs, Thiruvananthapuram, News, Health, Health and Fitness, Health Minister, Funds, Kerala

2024-25 വര്‍ഷത്തില്‍ തിരുവനന്തപുരം മെഡികല്‍ കോളജ്, കോഴിക്കോട് മെഡികല്‍ കോളജ്, ജില്ലാ ആശുപത്രി നെടുങ്കണ്ടം എന്നിവിടങ്ങളില്‍ ക്രിടികല്‍ കെയര്‍ യൂനിറ്റും, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത് ലാബുകളും സ്ഥാപിക്കും. 2025-26 വര്‍ഷത്തില്‍ തൃശൂര്‍ മെഡികല്‍ കോളജ്, ആലപ്പുഴ മെഡികല്‍ കോളജ്, പാലക്കാട് ജില്ലാ ആശുപത്രി, കല്‍പറ്റ ജെനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ക്രിടികല്‍ കെയര്‍ യൂനിറ്റിനും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കൊല്ലം എന്നീ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത് ലാബുകള്‍ക്കുമാണ് അനുമതി ലഭ്യമായത്.

ക്രിടികല്‍ കെയര്‍ യൂനിറ്റിന് ഒമ്പത് ആശുപത്രികള്‍ക്ക് 23.75 കോടി രൂപ വീതവും പാലക്കാട് ജില്ലാ ആശുപത്രിക്ക് 40.05 കോടിയുമാണ് അനുവദിച്ചത്. 50 കിടക്കകളുള്ള അത്യാധുനിക ക്രിടികല്‍ കെയര്‍ യൂനിറ്റാണ് സജ്ജമാക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ 100 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത് ലാബുകള്‍ക്ക് 1.25 കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. എന്‍ എച് എം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Keywords: 253.8 crore for critical care system in 10 hospitals; 12.5 crore has also been sanctioned for 10 Integrated Public Health Labs, Thiruvananthapuram, News, Health, Health and Fitness, Health Minister, Funds, Kerala.

Post a Comment