Follow KVARTHA on Google news Follow Us!
ad

Helicopter Crashed | അരുണാചലില്‍ ഇന്‍ഡ്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് 2 പൈലറ്റുമാരെ കാണാതായി; തിരച്ചില്‍ തുടങ്ങി

2 Pilots Missing After Army's Cheetah Helicopter Crashes In Arunachal#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) അരുണാചല്‍ പ്രദേശില്‍ ഇന്‍ഡ്യന്‍ ആര്‍മിയുടെ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാരെ കാണാതായതായി റിപോര്‍ട്. ഇക്കാര്യം സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ മണ്ഡാല വനമേഖലയില്‍ തകര്‍ന്നതായാണ് വിവരം. 

രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായി ബന്ധം നിലച്ചിരുന്നു. പര്‍വത മേഖലയില്‍ ബോംണ്ടി എന്ന സ്ഥലത്താണ് ഇത് തകര്‍ന്നുവീണതെന്ന് കരുതുന്നു. രണ്ട് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പൈലറ്റുമാര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. 

News, National, India, New Delhi, Army, Helicopter, Helicopter Collision, Top-Headlines, Latest-News, Pilots, Missing, 2 Pilots Missing After Army's Cheetah Helicopter Crashes In Arunachal


12.92 മീറ്റര്‍ നീളവും 2.38 മീറ്റര്‍ വീതിയും ഉള്ള ചീറ്റ ഹെലികോപ്റ്ററിന്റെ ഉയരം 3.09 മീറ്ററാണ്. പരമാവധി അഞ്ച് പേര്‍ക്ക് ഈ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാനാവും. പര്‍വത മേഖലകളില്‍ പറക്കാന്‍ സാധിക്കുന്ന തരത്തില്‍ രൂപകല്‍പന ചെയ്തതാണ് ചീറ്റ ഹെലികോപ്റ്റര്‍. 

Keywords: News, National, India, New Delhi, Army, Helicopter, Helicopter Collision, Top-Headlines, Latest-News, Pilots, Missing, 2 Pilots Missing After Army's Cheetah Helicopter Crashes In Arunachal

Post a Comment