ന്യൂയോര്‍ക്: (www.kvartha.com) വിലകൂടിയ ബിയര്‍ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇന്‍ഡ്യന്‍ വംശജര്‍ ഉള്‍പെടെ മൂന്നുപേര്‍ അമേരികയില്‍ പിടിയില്‍. 37കാരനായ റോണാള്‍ പെസൂലോ, ഓഹിയോയിലെ യങ്‌സ്ടൗണില്‍ ചെറിയ കട നടത്തി വന്നിരുന്ന ഇന്‍ഡ്യന്‍ വംശജരായ കേതന്‍കുമാര്‍ പട്ടേലും പിയുഷ് കുമാര്‍ പട്ടേലുമാണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: റോണാള്‍ പെസൂലോയ്‌ക്കെതിരെ മോഷണക്കുറ്റവും ഇന്‍ഡ്യന്‍ വംശജര്‍ക്കെതിരെ മോഷ്ണ വസ്തു സ്വീകരിച്ച് വിറ്റതിനുമാണ് കേസ് എടുത്തിരിക്കുന്നത്. 20000 യുഎസ് ഡോളര്‍(ഏകദേശം1649841 രൂപ) വിലമതിക്കുന്ന ബിയര്‍ ശേഖരമാണ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. മോഷ്ടിച്ച ബിയറാണെന്ന് അറിഞ്ഞിട്ടുും അത് കടയില്‍ വയ്ക്കാന്‍ തയ്യാറായതിനും വിറ്റതിനുമാണ് ഇന്‍ഡ്യന്‍ വംശജര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ആര്‍ എല്‍ ലിപ്ടണ്‍ ഡിസ്ട്രിബ്യൂടേഴ്‌സില്‍ നിന്ന് ജീവനക്കാരന്‍ മോഷ്ടിച്ച ബിയറാണ് ഇവര്‍ കടയില്‍ വച്ച് വിറ്റിരുന്നത്. റോണാള്‍ പെസൂലോ എന്നയാളാണ് ബിയര്‍ നിര്‍മാണ കംപനിയില്‍ നിന്ന് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. വലിയ അളവില്‍ ബിയര്‍ കാണാതെ പോയതിനെ തുടര്‍ന്ന് ആര്‍ എല്‍ ലിപ്ടണ്‍ ഡിസ്ട്രിബ്യൂടേഴ്‌സ് പൊലീസിനെ സമീപിക്കുകയായിരുന്നു.
യുവാവ് കൊണ്ടുവന്നിരുന്നത് മോഷ്ടിച്ച ബിയറാണെന്ന് അറിഞ്ഞിട്ടും കടയുടമകള്‍ അത് സ്വീകരിക്കാന്‍ തയ്യാറായത് ഗുരുതരമാണെന്നാണ് പൊലീസ് വാദിക്കുന്നത്. മെയ് 1 മുതല്‍ കേസിലെ വിചാരണ ആരംഭിക്കും.
Keywords: News, World, international, theft, Robbery, Police, Accused, Arrested, Local-News, 2 Indian-Americans charged for stealing and selling beer worth Rs 16.5 lakh