മംഗ്ലൂറു: (www.kvartha.com) പടുബിദ്രിയില്‍ ടാങ്കര്‍ ലോറി ഇടിച്ച് രണ്ടു ബൈക് യാത്രികര്‍ക്ക് ദാരുണാന്ത്യം. പടുബിദ്രി സ്വദേശികളായ കെ എസ് സുബ്രഹ്‌മണ്യന്‍(30), കൂടെ യാത്ര ചെയ്തിരുന്ന കെ ഗിരീഷ്(26) എന്നിവരാണ് മരിച്ചത്.
ഉടുപ്പിയില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ അതേ ദിശയില്‍ സഞ്ചരിച്ച ബൈകില്‍ ഇടിക്കുകയായിരുന്നു എന്ന് കൗപ് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ യുവാക്കളുടെ ദേഹത്ത് ടാങ്കറിന്റെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങി. സംഭവ സ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
Keywords:
2 died in bike accident, Mangalore, News, Accidental Death, Police, Obituary, Dead Body, National.