Gold Seized | ഡെല്‍ഹി വിമാനത്താവളത്തിന്റെ ശുചിമുറിയില്‍നിന്ന് 2 കോടി വില വരുന്ന 4 സ്വര്‍ണക്കട്ടികള്‍ പിടികൂടി

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. ഏകദേശം രണ്ടുകോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

വിമാനത്താവളത്തിന്റെ ശുചിമുറിയില്‍നിന്നാണ് നാല് സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
Aster_MIMS

Gold Seized | ഡെല്‍ഹി വിമാനത്താവളത്തിന്റെ ശുചിമുറിയില്‍നിന്ന് 2 കോടി വില വരുന്ന 4 സ്വര്‍ണക്കട്ടികള്‍ പിടികൂടി


ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന സിങ്കിന് താഴെ ടേപ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടികളെന്നും ചാരനിറത്തിലുള്ള സഞ്ചിയില്‍ 3969 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണക്കട്ടികളാണ് ഉണ്ടായിരുന്നതെന്നും ഇതിന് വിപണയില്‍ ഏകദേശം 1,95,72,400 രൂപ വില വരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. 

Keywords:  News,National,India,New Delhi,Toilet,Airport,Gold,Seized,Smuggling,Customs,Top-Headlines,Latest-News, 2 Crore Gold Bars Recovered From Aircraft's Toilet At Delhi Airport
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia