Follow KVARTHA on Google news Follow Us!
ad

Arrested | 'ആമയുടെ പുറത്ത് പണം വച്ച് പൂജിച്ചാല്‍ ഇരട്ടിക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 23 പവന്‍ ആഭരണങ്ങളുമായി കടന്നുകളയാന്‍ ശ്രമം'; കാമുകനും സുഹൃത്തും പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Police,Arrested,Cheating,Complaint,Woman,Kerala,
കൊച്ചി: (www.kvartha.com) ആമയുടെ പുറത്ത് പണം വച്ച് പൂജിച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയുടെ 23 പവന്‍ ആഭരണങ്ങളുമായി കടന്നുകളയാന്‍ ശ്രമിച്ചെന്ന കേസില്‍ കാമുകനും സുഹൃത്തും പിടിയില്‍. ഇടുക്കി സ്വദേശി കിച്ചു ബെന്നി (23), രാജസ്താന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയാണ് പരാതിക്കാരി.

2 arrested for cheating case, Kochi, News, Police, Arrested, Cheating,Complaint, Woman, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


രാജസ്താനിലെത്തി ആമയുടെ മുകളില്‍ പണം വച്ച് പ്രത്യേക പൂജ ചെയ്താല്‍ ഇരട്ടിക്കുമെന്ന് കിച്ചു ബെന്നിയുടെ കാമുകിയും സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയുമായ യുവതിയെ വിശാല്‍ മീണ വിശ്വസിപ്പിച്ചു. തുടര്‍ന്ന് വിശാലിന്റെ സഹായത്തോടെ യുവതിയില്‍ നിന്ന് സ്വര്‍ണം വാങ്ങി രാജസ്താനിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു കിച്ചു ബെന്നി. സ്വര്‍ണം വിറ്റ് കിട്ടുന്ന പണം ഇരട്ടിയാക്കി തിരികെ ഏല്‍പിക്കാമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നു.

പ്രതികളെ കോടതിയില്‍ ഹാജരാക്കും. നോര്‍ത് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി എസ് രതീഷ്, എന്‍ ആശിക്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പി വിനീത്, അജിലേഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Keywords: 2 arrested for cheating case, Kochi, News, Police, Arrested, Cheating,Complaint, Woman, Kerala.

Post a Comment