അഹ് മദാബാദ്: (www.kvartha.com) സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ 19 കാരന്‍ അറസ്റ്റില്‍. ഗുജറാത് സ്വദേശിയായ ആദിത്യ പ്രശാന്ത് ആണ് അറസ്റ്റിലായത്. മുംബൈയില്‍ നിന്നുള്ള യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2022 ജൂലായിലാണ് യുവതി പരാതിയുമായി മുംബൈ പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. പണം ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ ചൂഷണമെന്നും പണം നല്‍കിയാല്‍ അത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കില്ലെന്ന് യുവാവ് അറിയിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
തന്റെ ചിത്രങ്ങളെടുത്ത് അപകീര്‍ത്തികരമായി പ്രചരിപ്പിക്കുകയാണെന്നും 4000 രൂപ നല്‍കിയാല്‍ പ്രചരിപ്പിക്കില്ലെന്ന് പ്രതി പറഞ്ഞതായുമാണ് പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആദിത്യ പ്രശാന്ത് അറസ്റ്റിലാവുന്നത്. ഇയാള്‍ ഗാന്ധി നഗറിലെ മാസ്‌ക് നിര്‍മാണ കംപനിയിലാണ് ജോലി ചെയ്തു വന്നിരുന്നത്.
അന്വേഷണത്തില്‍ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഇത്തരത്തില്‍ 39 സ്ത്രീകളുടെ ദൃശ്യങ്ങളാണ് യുവാവ് പ്രചരിപ്പിച്ചിട്ടുള്ളത്. പ്രതിക്കെതിരെ സമാനരീതിയിലുള്ള പരാതിയുമായി 22 സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്.
സാമൂഹ്യമാധ്യമ അകൗണ്ടുകളില്‍ നിന്നാണ് ചിത്രങ്ങളെടുക്കുന്നത്. പിന്നീട് മോര്‍ഫ് ചെയ്ത് അപകീര്‍ത്തികരമായ ദൃശ്യങ്ങളാക്കി മാറ്റും. പിന്നാലെ സ്ത്രീകളെ വിളിച്ച് പണം ആവശ്യപ്പെടുമെന്നും കേസിന് നേതൃത്വം നല്‍കുന്ന അന്റോപ്പ് ഹില്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ നാസിര്‍ കുല്‍ക്കര്‍ണി പറയുന്നു.
ഐടി നിയമം 67 എ പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്ത പൊലീസ് കേസില്‍ അന്വേഷണം നടത്തിവരികയാണ്. അതേസമയം, ഇരയാക്കപ്പെട്ടവരില്‍ ചില സ്ത്രീകള്‍ ആത്മഹത്യ ചെയ്തതായും പൊലീസ് പറഞ്ഞു. പ്രതിക്ക് പിന്നീട് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു
Keywords: News,National,India,Cyber Crime,Local-News,Complaint,Social-Media,Photo,Police,Accused,Arrested,Bail, 19 year old man arrested who had allegedly targeted women