Follow KVARTHA on Google news Follow Us!
ad

Prison guards | 'തടവുകാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന കുറ്റത്തിന് ജോലിയില്‍ നിന്ന് പുറത്താക്കിയത് വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ 18 പേരെ'

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍,London,News,Media,Report,Jail,World,
ലന്‍ഡന്‍: (www.kvartha.com) തടവുകാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന കുറ്റത്തിന് ബ്രിടനില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയത് വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ 18 പേരെ. ബ്രിടനിലെ ഏറ്റവും വലിയ ജയിലായ റെക്‌സ്ഹാമിലെ എച് എം പി ബെര്‍വിനില്‍ ആണ് സംഭവം. ഇതില്‍ മൂന്നു പേരെ ജയിലില്‍ അടച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് 'മിറര്‍' റിപോര്‍ട് ചെയ്തു.

സംഭവത്തെ കുറിച്ചുള്ള മാധ്യമ റിപോര്‍ട് ഇങ്ങനെ:

2019 മുതല്‍ ഇതുവരെ ബ്രിടനില്‍ 31 വനിതാ ജീവനക്കാരെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ ജോലിയില്‍നിന്ന് പുറത്താക്കിയിട്ടുള്ളത്. തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് എമിലി വാട്‌സന്‍ എന്ന ജീവനക്കാരിയെ ജയിലിലടച്ചത്.

ഈ ജീവനക്കാരി ജോണ്‍ മക്ഗീ എന്ന തടവുകാരനൊപ്പം പതിവിലധികം സമയം ചെലവിട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ അന്വേഷണം നടത്തിയത്. ലഹരിക്കടത്തുകാരനായ ഇയാള്‍, അപകടകരമായ ഡ്രൈവിങ്ങിലൂടെ കൊലക്കുറ്റം ചെയ്തതിനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുമായി ബന്ധം പുലര്‍ത്തിയ ജെന്നിഫറിനെ ഒരു വര്‍ഷത്തേക്കാണ് ജയിലില്‍ അടച്ചത്.

തടവറയിലെ കാമുകനുമായി മൊബൈല്‍ ഫോണ്‍ ഒളിച്ചുകടത്തിയതാണ് ജെന്നിഫര്‍ ഗാവന്‍ എന്ന ജീവനക്കാരിക്ക് വിനയായത്. ഈ ഫോണിലൂടെ ഇവര്‍ സദാസമയവും കാമുകനായ അലക്‌സ് കോക്‌സണുമായി സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. മാത്രമല്ല, ഇവര്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ തടവറയിലെ കാമുകന് അയച്ചു കൊടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനു പുറമെ ഇരുവരും തടവറയില്‍വച്ച് ചുംബിച്ചതായും വ്യക്തമായിട്ടുണ്ട്.

18 female UK prison guards sacked over affairs with inmates, London, News, Media, Report, Jail, World

അതേസമയം, അപകടകാരിയായ തടവുകാരന്‍ ഖുറം റസാഖുമായി ബന്ധം പുലര്‍ത്തിയെന്ന് തെളിഞ്ഞതാണ് അയ്ഷിയ ഗണ്‍ എന്ന ജീവനക്കാരിക്ക് വിനയായത്. ഇയാളുമായി ഈ ജീവനക്കാരി ഫോണിലൂടെ സ്ഥിരമായി ലൈംഗിക സംഭാഷണങ്ങള്‍ നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. മാത്രമല്ല, തികച്ചും സ്വകാര്യമായ തന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ കാമുകനുവേണ്ടി മൊബൈല്‍ ഫോണ്‍ ജയിലിനുള്ളില്‍ എത്തിച്ചത്. ഇവര്‍ കാമുകനെ ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വളരെയധികം ആധുനിക സൗകര്യങ്ങളുള്ള ഈ ജയില്‍, ഇതിനു മുന്‍പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. തീര്‍ത്തും മോശം പശ്ചാത്തലമുള്ള സ്ത്രീകളെ ജോലിക്കെടുക്കുന്നതിനാലാണ് ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന്, പ്രിസണ്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ അധ്യക്ഷന്‍ മാര്‍ക് ഫെയര്‍ഹേസ്റ്റ് കുറ്റപ്പെടുത്തി.

Keywords: 18 female UK prison guards sacked over affairs with inmates, London, News, Media, Report, Jail, World.

Post a Comment