കൊല്ലം: (www.kvartha.com) ചടയമംഗലത്ത് 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഖില്‍ എന്ന യുവാവിനെ ബെംഗ്‌ളൂറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഫെബ്രുവരി 25ന് രാവിലെയാണ് 17 കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പെണ്‍കുട്ടി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഖിലുമായി അടുപ്പത്തിലായത്. രണ്ടുവര്‍ഷം ഇവര്‍ പ്രണയിച്ചു. ഇതിനിടെ അഖില്‍ പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങിനല്‍കിയിരുന്നു. വിവാഹം കഴിക്കാമെന്ന് അഖില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്മാറി. ഇതിന്റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.
പലപ്രാവശ്യം വിലക്കിയിട്ടും അഖില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. അഖില്‍ മകളെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതാണന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അഖിലിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, State, Local-News, Arrested, Suicide, Case, Complaint, friend, Death, Crime, 17 year old girl death: Boy friend arrested