Child Marriages | അസമില്‍ ശൈശവ വിവാഹത്തിനെതിരെ കൂട്ടനടപടി; അറസ്റ്റ് ചെയ്തത് 1800 ലേറെ പേരെ; മതേതരമായ കാര്യമെന്നും ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി

 


ഗുവാഹത്തി: (www.kvartha.com) അസമില്‍ ശൈശവ വിവാഹത്തിനെതിരെ കൂട്ടനടപടി. ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവരെ സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യുന്നുണ്ടെന്നും
ഇതുവരെ 1800 ലേറെ പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ശൈശവ വിവാഹത്തിനെതിരെ കണ്ണടച്ച് നടപടി എടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Child Marriages | അസമില്‍ ശൈശവ വിവാഹത്തിനെതിരെ കൂട്ടനടപടി; അറസ്റ്റ് ചെയ്തത് 1800 ലേറെ പേരെ; മതേതരമായ കാര്യമെന്നും ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി

ശൈശവ വിവാഹത്തിനെതിരായ യുദ്ധം മതേതരമായിരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി. ഇത്തരം വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന പുരോഹിതന്‍മാരും പൂജാരികളും നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

അസമില്‍ രണ്ടാഴ്ചക്കുള്ളില്‍ രെജിസ്റ്റര്‍ ചെയ്ത 4004 ശൈശവ വിവാഹ കേസുകളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച മുതല്‍ ഈ കേസുകളില്‍ നടപടി ആരംഭിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

14 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും 14-18 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവുമാണ് കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

ശിശു-മാതാവ് മരണ നിരക്ക് കൂടുതലുള്ളത് അസമിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിന് പ്രധാനകാരണം ശൈശവ വിവാഹമാണെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന 31 ശതമാനം വിവാഹവും ശൈശവത്തില്‍ നടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: 'Zero Tolerance': Over 1,800 Arrested Across Assam Over Child Marriages, Assam, News, Religion, Marriage, Chief Minister, Twitter, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia