Follow KVARTHA on Google news Follow Us!
ad

Arrested | ഡെല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വൈ എസ് ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Liquor,Raid,Custody,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓങ്കോളില്‍ നിന്നുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ് എംപി മഗുന്ദ ശ്രീനിവാസലു റെഡ്ഡിയുടെ മകന്‍ രാഘവ് മഗുന്ദയെ ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് രാഘവ് മഗുന്ദയെ ഇഡി കസ്റ്റഡിയിലെടുത്തത്.

കേസുമായി ബന്ധപ്പെട്ട ഒന്‍പതാമത്തെ അറസ്റ്റാണിത്. ഈയാഴ്ചത്തെ മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് ശിരോമണി അകാലിദള്‍ എംഎല്‍എ ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്ര, ചാരിയറ്റ് പ്രൊഡക്ഷന്‍സ് മീഡിയ ഡയറക്ടര്‍ രാജേഷ് ജോഷി എന്നിവരെയാണ് ഈയാഴ്ച അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമ (പിഎംഎല്‍എ) പ്രകാരമാണ് രാഘവ് മഗുന്ദയെ കസ്റ്റഡിയില്‍ എടുത്തതെന്നും ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

YSR Congress MP's Son Arrested In Delhi Excise Policy Case, New Delhi, News, Politics, Liquor, Raid, Custody, National

'സൗത് ഗ്രൂപ്' എന്ന ഒരു സംഘമാണ് ഡെല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇഡിയുടെ വാദം. ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എക്സൈസ്, സര്‍കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിബിഐ, ഇഡി കേസുകളില്‍ പ്രതികളാണ്.

നേരത്തെ മനീഷ് സിസോദിയയുടെ ഓഫീസിലും വസതിയിലും മറ്റും ഉദ്യോഗസ്ഥര്‍ ഒന്നിലധികം തവണ റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Keywords: YSR Congress MP's Son Arrested In Delhi Excise Policy Case, New Delhi, News, Politics, Liquor, Raid, Custody, National.

Post a Comment