വെളളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. ഷൈജുവും ഭാര്യയും തമ്മിലുളള വിവാഹമോചനകേസ് കണ്ണൂര്‍ കുടുംബ കോടതിയില്‍ നടന്നുവരികയാണ്. അധ്യാപികയായ യുവതി ഏറെക്കാലമായി സ്വന്തം വീട്ടിലാണ് താമസിച്ചുവരുന്നത്.
വെളളിയാഴ്ച വൈകുന്നേരം ഇവിടെയെത്തിയ ഷൈജു യുവതിയുമായി വാക് തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് കത്തിയെടുത്ത് കുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്നും ഇതുതടയാന്‍ ശ്രമിക്കുന്നതിനിടെ ഭരതന്റെ കൈക്ക് കുത്തേറ്റെന്നുമാണ് കേസ്. യുവതിയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് ഷൈജുവിനെ അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Latest-News, Kerala, Kannur, Top-Headlines, Remanded, Crime, Assault, Youth remanded in assault case.