കോട്ടയം: (www.kvartha.com) കറുകച്ചാലില്‍ യുവാവ് വെട്ടേറ്റു മരിച്ചു. ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ചെ മരിച്ചു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
കല്യാണം ക്ഷണിക്കാത്തതിന് സെബാസ്റ്റ്യന്റെ വീടിനുനേരെ കൊല്ലപ്പെട്ട ബിനു കല്ലെറിഞ്ഞിരുന്നുവെന്നും വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍വെച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതൊക്കെയാണ് അക്രമത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Kottayam,Crime,Killed,Murder case,Accused,Police Station,Police,Local-News,Youth, Youth killed in Kottayam