Follow KVARTHA on Google news Follow Us!
ad

Arrested | ഷാഡോ പൊലീസ് ചമഞ്ഞ് യുവാവിന്റെ ഫോണ്‍ കവര്‍ന്നുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Robbery,Arrested,Mobile Phone,Kerala,
കണ്ണൂര്‍: (www.kvartha.com) ഷാഡോ പൊലീസ് ചമഞ്ഞെത്തി കണ്ണൂര്‍ നഗരത്തിലെ ഫോര്‍ട് റോഡില്‍ നിന്നും യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടിരക്ഷപ്പെട്ടെന്ന കേസിലെ പ്രതി അറസ്റ്റില്‍. കക്കാട് സ്വദേശി സിപി സാജിറിനെ(24) യാണ് കണ്ണൂര്‍ ടൗണ്‍ എസ് ഐ നസീബിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

Youth held for stealing mobile phones, Kannur, News, Robbery, Arrested, Mobile Phone, Kerala

മാഹി സ്വദേശി സഹീമിന്റെ(19) ഫോണായിരുന്നു ഇയാള്‍ തട്ടിയെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദ് സഹീമും സൃഹുത്തും ഫോര്‍ട് റോഡിനു സമീപത്തുളള പെട്ടിക്കടയ്ക്കു സമീപം നില്‍ക്കുമ്പോള്‍ പൊലീസാണെന്നു പറഞ്ഞ് സാജീര്‍ എത്തുകയായിരുന്നു. പൊലീസ് മുറയില്‍ ഇരുവരെയും ചോദ്യം ചെയ്യുന്നതിനിടെയില്‍ സംശയം തോന്നിയ യുവാക്കള്‍ തിരിച്ചു സാജിറിനെ ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ സഹീമിന്റെ പതിനെട്ടായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് സാജീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സഹീം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതി നല്‍കി. പൊലീസ് കണ്ണൂര്‍ നഗരത്തിലെ സ്ഥിരം പിടിച്ചു പറിക്കാരുടെയും മോഷ്ടാക്കളുടെയും ഫോടോ കാണിച്ച് കൊടുത്തപ്പോള്‍ സഹീം സാജിറിനെ തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് നസീബിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം പ്രതിയെ കക്കാടു നിന്നും പിടികൂടുകയായിരുന്നു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Youth held for stealing mobile phones, Kannur, News, Robbery, Arrested, Mobile Phone, Kerala.

Post a Comment