Follow KVARTHA on Google news Follow Us!
ad

Youth held | 'വീട്ടിനുളളില്‍ കയറി കവര്‍ചാ ശ്രമം'; യുവാവ് അറസ്റ്റില്‍

Youth held for robbery attempt, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) മോഷണത്തിനായി വീട്ടില്‍ കയറുകയും യുവതിയെയും വീട്ടിലുളളവരെയും അക്രമിക്കുകയും മാല പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ അസം സ്വദേശി പൊലീസ് പിടിയില്‍. തിങ്കളാഴ്ച പുലര്‍ചെ രണ്ടുമണിക്കാണ് സംഭവം. മൃണാള്‍ ബിശ്വശര്‍മ (26) യാണ് പിടിയിലാത്.
            
Latest-News, Kerala, Kannur, Top-Headlines, Arrested, Robbery, Theft, Crime, Youth held for robbery attempt.

തളിപ്പറമ്പ് കുറ്റിക്കോലില്‍ വീടിന്റെ ഏണിക്കൂടിന് മുകളിലുള ആസ്ബറ്റോസ് ഷീറ്റിനടിയിലൂടെ കടന്നാണ് ഇയാള്‍ കവര്‍ചാ ശ്രമം നടത്തിയതെന്നാണ് പറയുന്നത്. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ അയല്‍വാസികളും പ്രദേശവാസികളും കൂടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Robbery, Theft, Crime, Youth held for robbery attempt.
< !- START disable copy paste -->

Post a Comment