കണ്ണൂര്‍: (www.kvartha.com) സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങവേ ബൈക് റോഡില്‍ നിന്നും തെന്നിവീണ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് ഇ എം എസ് റോഡിലെ മലയനാണ്ടി വസന്തകുമാറിന്റെ മകന്‍ റോയല്‍ ദാസ്(18) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ചെ രണ്ടുമണിയോടെ മുഴപ്പിലങ്ങാട് മഠം റെയില്‍വേ ഗേറ്റിന് സമീപത്താണ് അപകടം നടന്നത്.
ഒരുമിച്ചു പഠിക്കുന്ന സൃഹുത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തുമടങ്ങവേയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക് റോഡിയില്‍ നിന്നും തെന്നിവീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. മൂന്ന് പേരാണ് ബൈകില്‍ സഞ്ചരിച്ചത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരായ രണ്ടു പേര്‍ക്ക് നിസാര പരുക്കേറ്റു. എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Youth Died in Road Accident, Kannur, News, Local News, Accidental Death, Injured, Police, Kerala.