പത്തനംതിട്ട: (www.kvartha.com) ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മല്ലപ്പള്ളിയില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.
മന്ത്രിയുടെ വാഹനത്തിന് നേരെ പ്രവര്‍ത്തകര്‍ ഒഴിഞ്ഞ കുടവും എറിഞ്ഞു. ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് തള്ളി മാറ്റി
വെള്ളത്തിന് സെസ് ഏര്‍പെടുത്തിയ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. പാവപ്പെട്ട ഒരുപാട് കുടുംബങ്ങളെയാണ് ഇതു ബാധിക്കുക. നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനം മുഴുവനും ഉയരുന്നത്.
Keywords: Youth congress showed black flag against Minister Roshy Augustine, Pathanamthitta, News, Black Flag, Protesters, Youth Congress, Minister, Kerala.