കൊല്ലം: (www.kvartha.com) യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോം വീണ്ടും വിവാദത്തില്‍. കൊല്ലത്തുള്ള ഒരു സ്റ്റാര്‍ ഹോടെലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് പുതിയ വിവാദം. ചിന്ത സ്റ്റാര്‍ ഹോടെലില്‍ 38 ലക്ഷം ചെലവില്‍ ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് യൂത് കോണ്‍ഗ്രസിന്റെ ആവശ്യം. വിഷയത്തില്‍ യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി വിഷ്ണു സുനില്‍ പന്തളം, വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിലും പരാതി നല്‍കി.
തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോടെലില്‍ മൂന്ന് മുറികളുള്ള അപാര്‍ട്‌മെന്റില്‍ ചിന്ത ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്‌മെന്റിന്റെ വാടക. ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോടെലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമീഷന്‍ അധ്യക്ഷയ്ക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ അന്വഷിക്കണമെന്നാണ് ആവശ്യം.
2021-2022 കാലയളവില്‍ ഒന്നരക്കൊല്ലത്തോളം ഫോര്‍ സ്റ്റാര്‍ ഹോടെലില്‍ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. എന്നാലത് അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്ത ജെറോമിന്റെ വിശദീകരണം.
അമ്മയുടെ ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് താമസിച്ചിരുന്നതെന്നും എന്നാല്‍ കൊടുത്ത വാടകയുടെ കണക്ക് യൂത് കോണ്‍ഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം 20000 രൂപ മാത്രമാണ് മാസ വാടകയായി നല്‍കിയതെന്നുമാണ് ചിന്ത പറയുന്നത്.
Keywords: News,Kerala,State,Kollam,Family,Controversy,Enforcement,Complaint,Politics,Congress,Top-Headlines,Latest-News,Trending, Youth Congress said that Chinta spent 38 lakhs in Star Hotel for one and quarter years stay