Follow KVARTHA on Google news Follow Us!
ad

Protest | ഇന്ധന സെസ് പിന്‍വലിക്കണം: യൂത് കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ചിനിടെ ബൈക് കത്തിച്ച് പ്രതിഷേധം; സംഭവം നിയമസഭയ്ക്ക് മുന്നില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Congress,Protest,Police,Clash,Kerala,
തിരുവനന്തപുരം: (www.kvartha.com) ബജറ്റിലെ ഇന്ധന സെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസുകാര്‍ തിരുവനന്തപുരത്ത് നടത്തിയ മാര്‍ചിനിടെ വാഹനം കത്തിച്ച് പ്രതിഷേധം. ബൈക് കൊണ്ടുവന്ന് നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Youth congress protest in Thiruvananthapuram, Thiruvananthapuram, News, Congress, Protest, Police, Clash, Kerala.

തുടര്‍ന്ന് പ്രതിഷേധക്കാര്‍ നിയമസഭയ്ക്കു മുന്നില്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ധന സെസ് ഉള്‍പ്പെടെ ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം തുടങ്ങി. ശാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സിആര്‍ മഹേഷ് എന്നിവരാണു സത്യഗ്രഹമിരിക്കുന്നത്.

നികുതി വര്‍ധനയില്‍ നിയമസഭയ്ക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള തുടങ്ങിയതും പ്ലകാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചശേഷം പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു.

Keywords: Youth congress protest in Thiruvananthapuram, Thiruvananthapuram, News, Congress, Protest, Police, Clash, Kerala.

Post a Comment