യൂണിവേഴ്‌സിറ്റി പിവിസിയെയും, രജിസ്ട്രാരേയുമാണ് യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപരോധിച്ചത്. നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജില്‍ നിന്ന് ലിസ്റ്റ് കൊടുത്ത പ്രകാരം യൂനിവേഴ്‌സിറ്റി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്നത്. ഈ ഇന്റര്‍വ്യൂ വരെ ഇവരെ മറ്റു ഒഴിവിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജില്‍ നിന്ന് പരിഗണിക്കാത്തത് മൂലം ഇവരുടെ ഒന്നരവര്‍ഷം നഷ്ടപ്പെടുത്തുകയാണ് യൂണിവേഴ്‌സിറ്റി ചെയ്തതെന്നും ഇതിനെതിരെയാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്നും യൂത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ഇന്റര്‍വ്യൂ താമസിച്ചതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാം എന്നുള്ള രജിസ്ട്രാറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വൈസ് പ്രസിഡന്റ് വി രാഹുല്‍, ജിജോ ആന്റണി, ശ്രീജേഷ് കൊയ്‌ലേരിയന്‍, രോഹിത് കണ്ണന്‍, അനസ് നമ്പ്രം, ഷോബിന്‍ തോമസ്, ഇമ്രാന്‍ പി, ലിഷ വി വി, നിമിഷ വിപിന്‍, ചിന്മയ് എ ആര്‍, യഹ്യ പള്ളിപ്പറമ്പ, വരുണ്‍ സിവി, ജിഷ്ണു പെരിയച്ചൂര്‍, ജിതിന്‍ പികെ കൊളപ്പ, ഷംസു മയ്യില്‍, രാഹുല്‍ പൂങ്കാവ്, സുരാഗ് പരിയാരം എന്നിവര്‍ നേതൃത്വം നല്‍കി. ഒന്നര മണിക്കൂറോളം ഉപരോധസമരം നീണ്ടുനിന്നു.
Keywords: Latest-News, Kerala, Kannur, Top-Headlines, Protest, Youth Congress, Political-News, Politics, Kannur-University ,University, Controversy, Youth Congress protest in Kannur University.
< !- START disable copy paste -->