ജില്ലയില്‍ മുഖ്യമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കാനിരിക്കെ ബജറ്റിനെതിരെയുള്ള പ്രതിഷേധം മുന്നില്‍ കണ്ട് കടുത്ത സുരക്ഷയാണ് വഴിനീളെ പൊലീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന മറൈന്‍ ഡ്രൈവിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട മുഖ്യമന്ത്രിക്കു നേരെ ആലുവ ഭാഗത്ത് കരിങ്കൊടിയുമായി ചാടി വീണ അഞ്ച് യുവാക്കളെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.
ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 40 മിനിറ്റിലേറെ നീണ്ട ചര്‍ചയാണ് ഇരുവരും തമ്മിലുണ്ടായത്. ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാന്‍ എന്ന പേരില്‍ അഭിഭാഷക സംഘടനാ നേതാവ് കക്ഷികളില്‍നിന്നു കൈക്കൂലി വാങ്ങി എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച എന്നാണ് വിലയിരുത്തല്‍. അതേസമയം ഇക്കാര്യത്തില്‍ എന്തെങ്കിലും ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല.
ഗസ്റ്റ് ഹൗസില്‍ പാര്‍ടി സെക്രടറി എംവി ഗോവിന്ദനുമായും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നസാഹചര്യത്തില്‍ പാര്‍ടി നിലപാടു വ്യക്തമാക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തല്‍. ബജറ്റിലെ വിലവര്‍ധന സംബന്ധിച്ച് ചര്‍ചകള്‍ വരട്ടെ എന്നിട്ടു തീരുമാനിക്കാമല്ലോ എന്നായിരുന്നു സെക്രടറിയുടെ പ്രതികരണം.
ബജറ്റ് വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി ശനിയാഴ്ച കരിദിനം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ യൂത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.
Keywords: Youth congress black flag protest against CM Pinarayi Vijayan, Kochi, News, Politics, Black Flag, Chief Minister, Pinarayi-Vijayan, Protection, Kerala.