ന്യൂഡെല്‍ഹി: (www.kvartha.com) കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം നടന്നതിന് പിന്നാലെ പ്രതികരണവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ഒരു ദിവസം താലിബാന്‍ പാകിസ്താന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് തസ്ലീമ വിമര്‍ശിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഖരീഖ്-ഇ-താലിബാന്‍ പാകിസ്താന്‍ ഏറ്റെടുത്തിരുന്നു. ചാവേറുകളായി എത്തിയ തെഖരീഖ്-ഇ-താലിബാന്റെ സായുധരായ അഞ്ച് തീവ്രവാദികള്‍ ഉള്‍പെടെ ഒമ്പത് പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപോര്‍ടുകള്‍.
'ദാഇശിന്റെ ആവശ്യമില്ല, പാകിസ്താനെ തകര്‍ക്കാന്‍ പാകിസ്താന്‍ താലിബാന്‍ തന്നെ ധാരാളമാണ്. എന്നെങ്കിലും താലിബാന്‍ പാകിസ്താന്റെ നിയന്ത്രണം ഏറ്റെടുത്താലും ഞാന്‍ അത്ഭുതപ്പെടില്ല'- തസ്ലീമ നസ്‌റിന്‍ ട്വീറ്റ് ചെയ്തു.
1994 ലാണ് ഇസ്ലാമിക വിരുദ്ധ നിലപാടുകള്‍ ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് മതമൗലികവാദികളുടെ വധഭീഷണി നേരിടേണ്ടി വന്ന തസ്ലീമ ബംഗ്ലാദേശ് വിട്ടത്. അന്നുമുതല്‍ അവര്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
വെള്ളിയാഴ്ച പാകിസ്താന്‍ സമയം വൈകിട്ട് ഏഴ് മണിയോടെയാണ് ശെരിയാ ഫൈസല്‍ റോഡിലുള്ള കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഭീകരര്‍, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിര്‍ക്കുകയും ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കറാച്ചി പൊലീസിന്റെ യൂനിഫോം ധരിച്ചാണ് ഭീകരര്‍ എത്തിയതെന്നാണ് വിവരം.
No need of ISIS, Pakistani Taliban is quite efficient to terrorize Pakistan. I won't be surprised If someday Taliban takes control of Pakistan.
— taslima nasreen (@taslimanasreen) February 18, 2023
Keywords: News,National,India,New Delhi,attack,Terrorists,Terrorism,Writer, Criticism,Police,Top-Headlines,Latest-News,Twitter, Won't be surprised if Taliban takes control of Pakistan: Taslima Nasreen after Karachi attack