Women's Day | വനിതാ ദിനത്തില്‍ വനിതകള്‍ക്കൊപ്പം വിനോദയാത്രയുമായി കെ എസ് ആര്‍ ടി സി

 


കണ്ണൂര്‍: (www.kvartha.com) കെ എസ് ആര്‍ ടി സി കണ്ണൂര്‍ ബജറ്റ് ടൂറിസം സെലിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മാര്‍ച് ആറ് മുതല്‍ 12 വരെ വനിതകള്‍ക്ക് മാത്രമായി ഏകദിന ഉല്ലാസയാത്രകള്‍ നടത്തുമെന്ന് കണ്ണൂര്‍ ഡിപോ മാനേജര്‍ അറിയിച്ചു.

Women's Day | വനിതാ ദിനത്തില്‍ വനിതകള്‍ക്കൊപ്പം വിനോദയാത്രയുമായി കെ എസ് ആര്‍ ടി സി

കൂടാതെ കണ്ണൂരില്‍ നിന്നും മൂന്നാര്‍, വാഗമണ്‍ കുമരകം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എല്ലാ ഞായറാഴ്ചകളിലും യാത്ര സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച് മൂന്ന്, 10 തീയതികളിലാണ് കണ്ണൂര്‍ മൂന്നാര്‍ യാത്ര. 2500 രൂപയാണ് ടികറ്റ് ചാര്‍ജ്. മൂന്നാറിലെ ഗാപ് യോഡ്, സിഗ്നല്‍ പോയിന്റ്, ആനയറങ്കല്‍ ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

മാര്‍ച് ഏഴ്, 11, 22 തീയതികളില്‍ കണ്ണൂര്‍ എറണാകളും നെഫ്രിറ്റി യാത്ര സംഘടിപ്പിക്കും. അറബിക്കടലില്‍ അഞ്ച് മണിക്കൂര്‍ ആഡംബര ക്രൂയിസില്‍ യാത്ര ചെയ്യാനും ഉല്ലസിക്കാനുമുള്ള അവസരം ലഭിക്കും. മാര്‍ച് 10, 24 തീയതികളില്‍ കണ്ണൂര്‍ വാഗമണ്‍ കുമരകം യാത്ര നടത്തും. 3900 രൂപയാണ് പാകേജ് ചാര്‍ജ്. ഫോണ്‍: 9496131288, 8089463675.

Keywords: Women's Day: KSRTC to hold women-only tours, Kannur, News, Women's-Day, Travel & Tourism, KSRTC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia