Follow KVARTHA on Google news Follow Us!
ad

Found Dead | എറണാകുളത്ത് 2 സ്ത്രീകളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് സമീപവാസികള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Dead Body,Police,Family,Probe,Kerala,
കൊച്ചി: (www.kvartha.com) രണ്ട് സ്ത്രീകളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപ്പുറത്ത് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക(59)യെയും ഭര്‍തൃമാതാവ് സരോജിനി(90)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Women Found Dead In House, Kochi, News, Dead Body, Police, Family, Probe, Kerala

രാവിലെ രണ്ടുപേരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലായിരുന്നു സരോജിനി കിടന്നിരുന്നത്. അംബിക തൂങ്ങിമരിച്ച നിലയിലായിരുന്നു.

സംഭവസമയത്ത് അംബികയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. കുടുംബപരമായി എന്തെങ്കിലും പ്രശ്‌നം നേരിടുന്നതായി അയല്‍വാസികള്‍ക്കും അറിയില്ല. ഇതുവരെയും അങ്ങനെ ഒരു പ്രശ്‌നം വീട്ടിലുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമീപവാസികള്‍ പറയുന്നു.

വടക്കേക്കര പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Women Found Dead In House, Kochi, News, Dead Body, Police, Family, Probe, Kerala.

Post a Comment