Follow KVARTHA on Google news Follow Us!
ad

Dead | 'ഭര്‍തൃപീഡനത്തെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു'; ദുരൂഹത ആരോപിച്ച് കുടുംബം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Suicide Attempt,Treatment,hospital,Complaint,Allegation,Kerala,
കോഴിക്കോട്: (www.kvartha.com) ഭര്‍തൃപീഡനത്തെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സംഭവത്തില്‍ യുവതി മരിച്ചു. കോഴിക്കോട് ഫറോക് സ്വദേശിനി ശെഹീദ (39) ആണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ചെ മരിച്ചത്. ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് മരണക്കിടക്കയില്‍ വെച്ച് ശെഹീദ ജമസ്‌ട്രേറ്റിന് നല്‍കിയ മൊഴി.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ശെഹീദ ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. 90 ശതമാനം പൊള്ളലേറ്റിരുന്നു.

Woman who tried to commit suicide died in Kozhikode, Kozhikode, News, Suicide Attempt, Treatment, Hospital, Complaint, Allegation, Kerala

ശെഹീദയുടെ കുടുംബം നല്‍കിയ പരാതിയില്‍, ഭര്‍ത്താവ് ചാലിയം സ്വദേശി ജാഫറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശെഹീദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. തീ കത്തുമ്പോള്‍ ജാഫര്‍ നോക്കിനിന്നുവെന്നും ഭര്‍ത്താവിന്റെ ബന്ധുക്കളും ശെഹീദയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചു.

Keywords: Woman who tried to commit suicide died in Kozhikode, Kozhikode, News, Suicide Attempt, Treatment, Hospital, Complaint, Allegation, Kerala.

Post a Comment