ബെംഗ്‌ളൂറു: (www.kvartha.com) കിണറ്റില്‍ കുടുങ്ങിയ പുലിയെ സാഹസികമായി രക്ഷിച്ച വനിതാ വെറ്ററിനറി ഡോക്ടര്‍ക്കും സംഘത്തിനും അഭിനന്ദന പ്രവാഹം. വനംവകുപ്പെത്തി പല തവണ ശ്രമിച്ചിട്ടും പുലിയെ വലയിലാക്കാനോ കൂട്ടിലാക്കാനോ കഴിയാത്തതോടെയാണ് വെറ്ററിനറി ഡോക്ടറുടെ സഹായം തേടിയത്. അതിസാഹസികമായി പുലിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
മംഗ്‌ളുറിലെ നിഡ്ഡോഡിയിലാണ് പുലി കിണറ്റില്‍ വീണത്. 25 അടി താഴ്ചയുള്ള കിണറ്റിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പിന് പുലിയെ പുറത്തെടുത്താക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് ചിട്ടേ പിള്ളി എന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘത്തിന്റെ സഹായം തേടുകയായിരുന്നു. ഡോ. മേഘന, ഡോ. യശസ്വി എന്നിവര്‍ സ്ഥലത്തെത്തി പരിസരം പരിശോധന നടത്തി. തുടര്‍ന്ന് ഡോ. മേഘനയെ കൂട്ടിലാക്കി കിണറ്റിലിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പുലിയെ മയക്കുവെടി വയ്ക്കാനുള്ള തോക്കുമായി ഡോ. മേഘന കിണറ്റില്‍ ഇറങ്ങി. പുലിയെ വെടിവക്കുകയും അത് മയങ്ങിയ ശേഷം കൂട്ടിലാക്കി തിരികെ കയറുകയുമായിരുന്നു. പിന്നീട് പുലിയെ വനംവകുപ്പ് കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു. ഇരു ഡോക്ടര്‍മാര്‍ക്കും സംഘത്തിനും വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍.
Keywords: News,National,Well,tiger,Animals,Doctor,Local-News,help, Woman veterinarian sits in cage, rescues leopard from 25ft well in 2-hour operation in Mangaluru