Found Dead | 'മരിച്ചുപോയ അമ്മയുടെ മൃതദേഹം ആരുമറിയാതെ ഫ്രീസറിനുള്ളില്‍ ഒളിപ്പിച്ചത് 2 വര്‍ഷം'; മകള്‍ അറസ്റ്റില്‍

 


ന്യൂയോര്‍ക്: (www.kvartha.com) മരിച്ചുപോയ അമ്മയുടെ മൃതദേഹം ആരുമറിയാതെ ഫ്രീസറിനുള്ളില്‍ രണ്ടു വര്‍ഷക്കാലത്തോളം ഒളിപ്പിച്ചുവെന്ന കുറ്റത്തിന് മകള്‍ അറസ്റ്റില്‍. ഈവാ ബ്രാചര്‍ എന്ന 69 -കാരിയാണ് 96 വയസ്സ് പ്രായമുള്ള തന്റെ അമ്മയുടെ മരണം മറ്റുള്ളവരില്‍ നിന്നും മറച്ചുവച്ച് രണ്ടു വര്‍ഷക്കാലത്തോളം മൃതദേഹം ആരുമ റിയാതെ വീടിന് സമീപത്തുള്ള ഗാരേജിലെ ഫ്രീസറില്‍ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.

Found Dead | 'മരിച്ചുപോയ അമ്മയുടെ മൃതദേഹം ആരുമറിയാതെ ഫ്രീസറിനുള്ളില്‍ ഒളിപ്പിച്ചത് 2 വര്‍ഷം'; മകള്‍ അറസ്റ്റില്‍

അമ്മയുടെ മരണം മറച്ചു വച്ചതിനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം സൂക്ഷിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു. അറസ്റ്റുചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി. ചികാഗോ സ്വദേശിയാണ് ഈവാ ബ്രാചര്‍.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഈവാ താമസിച്ചിരുന്ന വീടിന് സമീപത്തുള്ള ഗാരേജില്‍ നിന്ന് ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ റെജീന മിചാല്‍സ്‌കി എന്ന ഇവരുടെ അമ്മയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 2021 മാര്‍ചില്‍ ആയിരിക്കണം ഇവര്‍ മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായി മരിച്ച കാലയളവും മരണകാരണവും പോസ്റ്റ്‌മോര്‍ടം റിപോര്‍ട് വന്നതിനുശേഷം മാത്രമേ കണ്ടെത്താനാകൂ എന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ എന്തുകൊണ്ടാണ് മറ്റുള്ളവരില്‍ നിന്നും അമ്മയുടെ മരണം ഇവര്‍ മറച്ചുവെച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് പലതവണ വ്യാജരേഖ ചമച്ചത് അടക്കമുള്ള കേസുകളില്‍ പ്രതിയായിട്ടുള്ള മകള്‍ അമ്മയുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് വേണ്ടിയാണോ ഇത്തരത്തില്‍ മൃതദേഹം മറ്റുള്ളവരില്‍ നിന്നും മറച്ചുവെച്ചത് എന്ന എന്ന സംശയവും പൊലീസ് പ്രകടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

നിരവധി തവണ ശ്രമിച്ചിട്ടും തന്റെ മുത്തശ്ശിയുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെന്റകിയില്‍ താമസിക്കുന്ന ഈവാ ബ്രാചറുടെ മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഈവയുടെ വീട്ടില്‍ പരിശോധന നടത്തുകയും ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

Keywords: Woman Found Dead in House, New York, News, Police, Dead Body, Arrested, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia