തൃശ്ശൂര്‍: (www.kvartha.com) പെരിഞ്ഞനത്ത് കാറിന്റെ ഡോറില്‍ തട്ടി വീണ സ്‌കൂടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. മതിലകം കാതിക്കോട് സ്വദേശി താളിയാരില്‍ അന്‍വറിന്റെ ഭാര്യ ജുബേരിയ(35)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെ പെരിഞ്ഞനം പഞ്ചായത് ഓഫീസിന് തെക്ക് കപ്പേളക്കടുത്തായിരുന്നു അപകടം.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂടറില്‍ തട്ടിയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജുബേരിയയെ ഉടന്‍തന്നെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
Keywords: Woman Died in Road Accident, Thrissur, News, Local News, Accidental Death, Injured, Hospital, Kerala.