Follow KVARTHA on Google news Follow Us!
ad

Accident | റെയില്‍വേ ട്രാക് മുറിച്ചുകടക്കവേ ഓടുന്ന ട്രെയിനിനടിയിലേക്ക് വീണ് സ്ത്രീ; യുവതിയുടെ മുകളില്‍കൂടി തീവണ്ടി പോകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Accident,Injured,Train,Social Media,Video,National,
ന്യൂഡെല്‍ഹി: (www.kvartha.com) റെയില്‍വേ ട്രാക് മുറിച്ചുകടക്കവേ ഓടുന്ന ട്രെയിനിനടിയിലേക്ക് വീണ സ്ത്രീ രക്ഷപ്പെട്ടത് അത്ഭുതകരമായി. വെള്ളിയാഴ്ച ബിഹാറിലെ തങ്കുപ്പ റെയില്‍വേ സ്റ്റേഷനിലാണ് നടുക്കുന്ന സംഭവം നടന്നത്. ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് റെയില്‍വേ ട്രാക് മുറിച്ചുകടക്കാനായി ട്രെയിനില്‍ കയറി ഇറങ്ങുകയായിരുന്നു യുവതി.

എതിര്‍ദിശയില്‍ നിന്നും വരുന്ന ട്രെയിനില്‍ കയറാന്‍ വേണ്ടിയാണ് ഇവര്‍ തിടുക്കത്തില്‍ റെയില്‍വേ ട്രാക് മുറിച്ചു കടക്കാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ട്രാക് മുറിച്ചു കടക്കുന്നതിനായി നിര്‍ത്തിയിട്ട ട്രെയിനില്‍ കയറിയപ്പോള്‍ പെട്ടെന്ന് ട്രെയിന്‍ നീങ്ങി തുടങ്ങി. ഇതോടെ ഇവരുടെ നിയന്ത്രണം നഷ്ടപ്പെടുകയും ട്രാകിലേക്ക് തെന്നി വീഴുകയുമായിരുന്നു.

Woman caught under moving train makes miraculous escape - footage goes viral, New Delhi, News, Accident, Injured, Train, Social Media, Video, National

എന്നാല്‍ ട്രാകിനടിയില്‍ ചേര്‍ന്ന് കിടന്നതിനാല്‍ യുവതി പരിക്കോടെ രക്ഷപ്പെട്ടു. ട്രാകിലേക്ക് വീണ യുവതിയുടെ മുകളില്‍കൂടി ട്രെയിന്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തലക്ക് പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Woman caught under moving train makes miraculous escape - footage goes viral, New Delhi, News, Accident, Injured, Train, Social Media, Video, National.

Post a Comment