Follow KVARTHA on Google news Follow Us!
ad

Gold Seized | 'കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് കള്ളക്കടത്ത്; രഹസ്യ ഭാഗത്ത് ഒളിപ്പിച്ച 582 ഗ്രാം സ്വര്‍ണവുമായി യുവതി പിടിയില്‍'

Woman arrested for smuggling gold through Cochin International Airptort#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) റിയാദില്‍ നിന്നെത്തിയ യുവതി സ്വര്‍ണവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വര്‍ണ കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 582 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 

സംഭവത്തെ കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്: സ്വര്‍ണം ഒളിപ്പിക്കാന്‍ യുവതി പെയിന്റും രസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആര്‍ത്തവം ഉണ്ടാക്കിയിരുന്നു. ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ചപ്പോള്‍ സംശയം തോന്നിയതോടെയാണ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. 

News,Kerala,State,Kochi,Airport,Nedumbassery Airport,Gold,Seized,Top-Headlines,Woman,Arrested, Woman arrested for smuggling gold through Cochin International Airptort


ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോള്‍ താന്‍ ആര്‍ത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. പരിശോധനയില്‍ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ ഇതിന് വില വരുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Kochi,Airport,Nedumbassery Airport,Gold,Seized,Top-Headlines,Woman,Arrested, Woman arrested for smuggling gold through Cochin International Airptort

Post a Comment