Follow KVARTHA on Google news Follow Us!
ad

Found dead | 'കുവൈതില്‍ 2 മക്കളെ കൊലപ്പെടുത്തിയശേഷം മാതാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു'

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍,Kuwait,News,Dead Body,Police,hospital,Treatment,Children,Gulf,World
കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം മാതാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചതായി പൊലീസ്. തമിഴ്‌നാട് സ്വദേശിയായ യുവതിയെയാണ് കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിക്കുന്ന ഫഹാഹീല്‍ സൂഖ് അല്‍ സബാഹിലെ കെട്ടിടത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.

Woman and children found dead in house, Kuwait, News, Dead Body, Police, Hospital, Treatment, Children, Gulf, World

യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മക്കള്‍ മരിച്ചുകിടക്കുന്നത് കണ്ടത്. സംഭവത്തില്‍ കുവൈത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Keywords: Woman and children found dead in house, Kuwait, News, Dead Body, Police, Hospital, Treatment, Children, Gulf, World.

Post a Comment