Follow KVARTHA on Google news Follow Us!
ad

Found dead | പരവൂരില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kollam,News,Dead Body,Train,Accidental Death,Police,Kerala,
കൊല്ലം: (www.kvartha.com) പരവൂരില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. നെടുങ്ങോലം ഒഴുകുപാറ ഉത്രാടത്തില്‍ ശ്രീലക്ഷ്മി (27), മകന്‍ ആരവ് (ഒരു വയസ്സ്) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒല്ലാല്‍ ലെവല്‍ക്രോസിനു സമീപത്ത് ഞായറാഴ്ച വൈകിട്ട് 4.30നാണ് സംഭവം.

തിരുവനന്തപുരം ഭാഗത്തേക്കുപോയ നേത്രാവതി എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് മരണമെന്നാണ് കരുതുന്നത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേത്രാവതിയിലെ ലോകോ പൈലറ്റ് പരവൂര്‍ റെയില്‍വേ സ്റ്റേഷനിലും തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം ആര്‍പിഎഫും പരവൂര്‍ പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്കു മാറ്റി.

Woman and child found dead in railway track, Kollam, News, Dead Body, Train, Accidental Death, Police, Kerala

മടവൂര്‍ സ്വദേശി ഗ്രിന്റോ സുരേഷാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. വിദേശത്തായിരുന്ന ഗ്രിന്റോ നാല് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തുകയും തിരിച്ചുപോവുകയും ചെയ്തിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ അച്ഛന്‍: സജീവ്, അമ്മ: സുനിത.

Keywords: Woman and child found dead in railway track, Kollam, News, Dead Body, Train, Accidental Death, Police, Kerala.

Post a Comment