Follow KVARTHA on Google news Follow Us!
ad

Allegations | 'താന്‍ പരാതി നല്‍കിയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്, നഗ്‌നദൃശ്യം എഴുതി ചേര്‍ത്തത്'; സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണവുമായി യുവതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Alappuzha,News,Politics,Allegation,Complaint,Press meet,CPM,Kerala,
ആലപ്പുഴ: (www.kvartha.com) നഗ്‌നദൃശ്യ വിവാദത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണവുമായി പരാതിക്കാരി രംഗത്ത്. വാര്‍ത്താസമ്മേളനത്തിലൂടെയാണ് പരാതിക്കാരിയായ യുവതി നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താന്‍ പരാതി നല്‍കിയത്. എന്നാല്‍ നഗ്‌നദൃശ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാതിയില്‍ സിപിഎം നേതാക്കള്‍ എഴുതിച്ചേര്‍ത്തതാണെന്നാണ് പരാതിക്കാരി പറയുന്നത്.

Woman Allegations Against CPM Leaders, Alappuzha, News, Politics, Allegation, Complaint, Press meet, CPM, Kerala

കിട്ടാനുള്ള പണം വാങ്ങിത്തരാം എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ അത് സംബന്ധിച്ച് പരാതി നല്‍കി. മാവോ, വിജി വിഷ്ണു എന്നിവരാണ് പരാതി എഴുതിച്ചതെന്നും യുവതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നഗ്‌നദൃശ്യങ്ങള്‍ കൃത്രിമമായി തയാറാക്കിയതാണെന്ന് പരാതിക്കാരിയുടെ സഹോദരിയും അറിയിച്ചു.

വിജി വിഷ്ണു, മാവോ എന്നിവരെക്കണ്ട് കിട്ടാനുള്ള പണത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചിരുന്നു. അവരാണ് പാര്‍ടിക്ക് പരാതി നല്‍കാം എന്നുപറഞ്ഞ് മുന്‍കയ്യെടുത്തത്. ആ പരാതിയില്‍ എന്നെക്കുറിച്ചും എന്റെ മകളെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ അനാവശ്യമായി എഴുതിച്ചേര്‍ത്തു എന്നും വാര്‍ത്താ സമ്മേളനത്തില്‍ പരാതിക്കാരി വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിപിഎം അന്വേഷണ കമിഷന്‍ റിപോര്‍ടിലെ കണ്ടെത്തലുകള്‍ തെറ്റാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

Keywords: Woman Allegations Against CPM Leaders, Alappuzha, News, Politics, Allegation, Complaint, Press meet, CPM, Kerala.

Post a Comment