Follow KVARTHA on Google news Follow Us!
ad

Compensation | ആദിവാസി യുവാവിനെ മെഡികല്‍ കോളജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 'കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിക്കും ശുപാര്‍ശ ചെയ്യും': നീതി ഉറപ്പാക്കുമെന്ന് ബിഎസ് മാവോജി

Will ensure job and compensation money for tribal youth Viswanathan's family says SC-ST Commission#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) മെഡികല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് എസ് ഇ- എസ് ടി കമീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി. 

മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഏത് കുറ്റം ചെയ്താലും തെളിവ് അവശേഷിക്കും. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിഎസ് മാവോജി പറഞ്ഞു. വിശ്വനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിയ്ക്കും ശിപാര്‍ശ ചെയ്യുമെന്നും മാവോജി വ്യക്തമാക്കി.

എസ് സി - എസ് ടി കമിഷന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം എഫ്‌ഐആറില്‍ മാറ്റം വരുത്തണമെന്ന് കമീഷന്‍ നിര്‍ദേശിച്ചെങ്കിലും ആള്‍കൂട്ട വിചാരണ സംബന്ധിച്ച് സ്ഥിരീകരണം വന്ന ശേഷമേ തുടര്‍ നടപടി സ്വീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. 

News,Kerala,State,Kozhikode,Family,Death,Case,Top-Headlines,Latest-News,Trending, Will ensure job and compensation money for tribal youth Viswanathan's family says SC-ST Commission


മെഡികല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും പരിശോധിച്ചു. വിശ്വനാഥന്‍ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്തുവച്ച് രണ്ടുപേര്‍ സംസാരിക്കുന്നതും കുറച്ചുപേര്‍ ചുറ്റും കൂടി നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കിട്ടിയതായും ഇതില്‍ ഏതെങ്കിലും തരത്തില്‍ ആള്‍കൂട്ട വിചാരണ നടന്നിട്ടുണ്ടോയെന്നാണ്  പരിശോധിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

Keywords: News,Kerala,State,Kozhikode,Family,Death,Case,Top-Headlines,Latest-News,Trending, Will ensure job and compensation money for tribal youth Viswanathan's family says SC-ST Commission

Post a Comment