Follow KVARTHA on Google news Follow Us!
ad

Attack | പിടി 7 ഭീതിവിതച്ച ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി; ക്വാറിയുടെ സംരക്ഷണഭിത്തി തകര്‍ത്തു, കൃഷിയിടത്തിലും വിളയാട്ടം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,palakkad,News,Wild Elephants,attack,forest,Kerala,
പാലക്കാട്: (www.kvartha.com) പിടി 7 ഭീതിവിതച്ച ധോണിയില്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും കാട്ടാനയിറങ്ങി. മായാപുരത്തെ ക്വാറിയുടെ സംരക്ഷണഭിത്തി ആനക്കൂട്ടം തകര്‍ത്തു. അഗളി സ്വദേശിയുടെ കൃഷിയിടത്തിലും ആനക്കൂട്ടമെത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.

വരക്കുളം ഭാഗത്ത് കുറച്ചുദിവസങ്ങളായി നിലയുറപ്പിച്ച ആനക്കൂട്ടമാണ് ജനവാസമേഖലയിലിറങ്ങിയതെന്ന് വനംവകുപ്പ് അറിയിച്ചു. നേരത്തെ ധോണിയെ വിറപ്പിച്ച പിടി 7 എന്ന കൊമ്പന്‍ വനം വകുപ്പിന്റെ പിടിയിലായിരുന്നു. ഇതിനെ ഇപ്പോള്‍ കുങ്കിയാന ആക്കാനുള്ള പരിശീലനം നല്‍കുകയാണ്.

Wild elephant attack again in Dhoni, Palakkad, News, Wild Elephants, Attack, Forest, Kerala

പാലക്കാട് ജില്ലയിലെ മലമ്പുഴ, മുണ്ടൂര്‍, ധോണി മേഖലയില്‍ രണ്ട് വര്‍ഷത്തിലേറെയായി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചാണ് ആനയെ കൂട്ടിലാക്കിയത്.

2019ല്‍ ധോണിയുടെ ജനവാസമേഖലകളിലെത്തുന്ന കാട്ടാനയായിരുന്നു പിടി 7. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പിടി 7 വലിയ രീതിയില്‍ കൃഷി നശിപ്പിച്ചിരുന്നു. പിടി 7 നെ പിടികൂടിയതോടെ വനം വകുപ്പ് ധോണി എന്ന പേര് നല്‍കിയിരുന്നു.

Keywords: Wild elephant attack again in Dhoni, Palakkad, News, Wild Elephants, Attack, Forest, Kerala.

Post a Comment