Follow KVARTHA on Google news Follow Us!
ad

Sperm Bank | ബീജദാനം ചെയ്യാന്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ച് ക്ലിനികുകള്‍; സഹായധനമായി 80000 -ത്തിലധികം രൂപ; ദാതാക്കള്‍ എങ്ങനെ ഉള്ളവര്‍ ആയിരിക്കണമെന്ന് വിവിധ വ്യവസ്ഥകളും

Why Chinese sperm banks are appealing to university students to donate#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ബെയ്ജിങ്: (www.kvartha.com) ബീജദാനം ചെയ്യാന്‍ ആരോഗ്യമുള്ള കോളജ് വിദ്യാര്‍ഥികളെ അന്വേഷിക്കുകയാണ് ചൈനയിലെ ബീജദാന ക്ലിനികുകള്‍. ചൈനയില്‍ ജനന നിരക്ക് കുറയുന്നതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമായിട്ടാണ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് ബീജം ദാനം ചെയ്യാന്‍ സ്‌പേം ബാങ്കുകള്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. 

ബീജം ദാനം ചെയ്യുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് പണം സമ്പാദിക്കാനുള്ളൊരു മാര്‍ഗമാണ് കൈവന്നിരിക്കുന്നത്. ബെയ്ജിങിലും ഷാങ്ഹായിലും ഉള്‍പെടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനികുകളാണ് അടുത്തിടെ കോളജ് വിദ്യാര്‍ഥികളോട് ബീജദാനം നടത്താനായി അഭ്യര്‍ഥിച്ചിരിക്കുന്നത്. 

ഫെബ്രുവരി രണ്ടിന് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ ഹ്യൂമന്‍ സ്‌പേം ബാങ്കാണ് സര്‍വകലാശാല വിദ്യാര്‍ഥികളോട് ആദ്യമായി ബീജദാനത്തിനായി അഭ്യര്‍ഥിച്ചത്. ഇതിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ എന്തെല്ലാമാണ്, ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്, സബ്സിഡികള്‍ എങ്ങനെ, ബീജദാന നടപടിക്രമങ്ങള്‍ എന്തൊക്കെ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുകയും ചെയ്തു. 

വിവിധ ബീജബാങ്കുകള്‍ വിവിധ തരത്തിലുള്ള ആളുകളെയാണ് ബീജ ദാതാക്കളായി അന്വേഷിക്കുന്നത്. ദാതാക്കള്‍ 20 -40 ഇടയില്‍ പ്രായമുള്ളവരും 165 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമുള്ളവരും പകര്‍ചവ്യാധികളോ ജനിതക രോഗങ്ങളോ ഇല്ലാത്തവരും ബിരുദം നേടിയവരോ പഠിച്ചു കൊണ്ടിരിക്കുന്നവരോ ആയിരിക്കണമെന്നുമാണ് യുനാന്‍ സ്‌പേം ബാങ്ക് പറയുന്നത്. 

ദാതാവ് ഒരു മെഡികല്‍ ചെകപിലൂടെ കടന്നു പോകേണ്ടതുണ്ടെന്നും യോഗ്യരായവര്‍ 80-12 ഡോനേഷന്‍ നല്‍കേണ്ടി വരുമെന്നും 4,500 യുവാന്‍ (ഏകദേശം 54,000 രൂപ) ആണ് സബ്സിഡി നല്‍കുകയെന്നും ഗ്ലോബല്‍ ടൈംസ് റിപോര്‍ട് ചെയ്യുന്നു. 

എന്നാല്‍, ഷാങ്‌സി സ്‌പേം ബാങ്ക് പറയുന്നത് 168 സെന്റി മീറ്റര്‍ എങ്കിലും ഉയരം ഉള്ളവരാകണം ബീജം ദാനം ചെയ്യാനെത്തുന്നവര്‍ എന്നാണ്. അതുപോലെ $734 (ഏകദേശം 60,000 രൂപ) ആണ് സബ്‌സിഡി ആയി ലഭിക്കുക. 

എന്നാല്‍, ഏറ്റവും അധികം തുക നല്‍കുന്നത് ഷാങ്ഹായിയിലെ സ്‌പേം ബാങ്കാണ്. $1000 (ഏകദേശം 82,000 രൂപ) ആണ് ഇവര്‍ സഹായധനമായി പറയുന്നത്. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്തവരായിരിക്കണം ഹൈപര്‍ടെന്‍ഷന്‍ ഇല്ലാത്തവരായിരിക്കണം എന്നെല്ലാമാണ് ഇവരുടെ കര്‍ശനമായി പറയുന്ന നിര്‍ദേശങ്ങള്‍.

വടക്കുപടിഞ്ഞാറന്‍ ചൈനയിലുള്ള ഷാങ്‌സി ഉള്‍പെടെയുള്ള മറ്റ് സ്ഥലങ്ങളിലെ ബീജ ബാങ്കുകളും സമാനമായ തരത്തില്‍ അപീലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ല്‍ ചൈനയിലെ ജനസംഖ്യ കുറഞ്ഞതായി കാണാം. അതാണ് ഇങ്ങനെ ഒരു വഴി തേടുന്നതിലേക്ക് സ്‌പേം ബാങ്കുകളെ എത്തിച്ചതെന്ന് സര്‍കാര്‍ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് വെള്ളിയാഴ്ച ഒരു റിപോര്‍ടില്‍ പറഞ്ഞു.

News,World,international,Beijing,China,Students,Health,Health & Fitness,Top-Headlines, Why Chinese sperm banks are appealing to university students to donate


കഴിഞ്ഞ 61 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ചൈനയിലെ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ 2017 മുതല്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലും ഇടിവുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതോടെ ജനനനിരക്ക് കുറയുന്നതിനെ മറികടക്കാന്‍ ശ്രമിക്കുകയാണ് ചൈന എന്നും വിവിധ റിപോര്‍ടുകള്‍ പറയുന്നു. 

എന്തുതന്നെ ആയാലും ചൈനയിലെ സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ ഇതേ കുറിച്ച് വലിയ ചര്‍ചകളാണ് നടക്കുന്നത്. അതിലെ ട്രെന്‍ഡിങ് ടോപിക്കായി മാറുകയാണ് ബീജദാനം എന്നാണ് ചൈനയിലെ തന്നെ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

Keywords: News,World,international,Beijing,China,Students,Health,Health & Fitness,Top-Headlines, Why Chinese sperm banks are appealing to university students to donate

Post a Comment